Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന സംരക്ഷണ വനിതാമതിലില്‍ 5000 വനിതകളെ പങ്കെടുപ്പിക്കും
19/12/2018
വനിതാ മതില്‍ ഉദയനാപുരം പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ നിന്നും 5000 വനിതകളെ നവോത്ഥാന സംരക്ഷണ വനിതാമതിലില്‍ പങ്കെടുപ്പിക്കാന്‍ വനിതാ മതില്‍ ഉദയനാപുരം പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വല്ലകം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന യോഗം ജില്ലാ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ എം.എല്‍.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാബു പി മണലൊടി, സുലോചന പ്രഭാകരന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, ഗീത ഷാജി, അനിജി പ്രസാദ്, ജലീല നടരാജന്‍, ജയ ഷാജി, ഡി.സുനില്‍ കുമാര്‍, സന്ധ്യമോള്‍, മിനി രതീശന്‍, ജസീന എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി.എസ് മോഹനന്‍ (ചെയര്‍മാന്‍), പഞ്ചായത്ത് സെക്രട്ടറി ഹരി (സെക്രട്ടറി), സാബു പി മണലൊടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.