Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
5000 വനിതകളെ പങ്കെടുപ്പിക്കും-കെ.പി.എം.എസ്
19/12/2018
വനിതാമതില്‍ വിജയിപ്പിക്കാന്‍ കെ.പി.എം.എസ് വൈക്കം യൂണിയന്‍ നടത്തിയ വനിത കണ്‍വെന്‍ഷന്‍ കെ.പി.എം.എസ് സെക്രട്ടറിയേറ്റ് അംഗം പി.എസ് രജികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന വനിത മതിലില്‍ വൈക്കത്തുനിന്നും 5000 വനിതകളെ പങ്കെടുപ്പിക്കുവാന്‍ കെ.പി.എം.എസ് വൈക്കം യൂണിയന്‍ വനിതാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കെ.പി.എം.എസ് സെക്രട്ടറിയേറ്റ് അംഗം ടി.എസ് രജികുമാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മഹിള ഫെഡറേഷന്‍ യൂണിയന്‍ പ്രസിഡന്റ് രത്‌നമ്മ ശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍, സെക്രട്ടറി ഉല്ലല മധു, സ്വപിന മനോജ്, ജലജ, ശ്യാമള, രാധാമണി, കനകാ രമണന്‍, പ്രിയങ്ക, ലാവണ്യ ദാസ്, സരസമ്മ എന്നിവര്‍ പ്രസംഗിച്ചു.