Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജെ തോമസ് അനുസ്മരണ സമ്മേളനം നടത്തി
19/12/2018

വൈക്കം: വൈക്കത്ത് നടന്ന ടി.ജെ തോമസ് അനുസ്മരണ സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ മതേതര മൂല്യങ്ങള്‍ക്ക് പ്രസക്തിയേറിയ ഈ കാലഘട്ടത്തില്‍ തികഞ്ഞ മതേതരവാദിയും തൊഴിലാളി സംഘടനാ നേതാവുമായിരുന്ന ടി.ജെ തോമസ്സിനെപ്പോലെയുള്ള നേതാക്കള്‍ നല്‍കിയ സേവനങ്ങള്‍ കോണ്‍ഗ്രസ് നന്ദിപൂര്‍വ്വം സ്മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.ജെ തോമസ് ചാരിറ്റബിള്‍ സൊസൈറ്റി വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ചികിത്സാ സഹായവിതരണം കെ.പി.സി.സി വക്താവ് അജയ് തറയില്‍ നിര്‍വ്വഹിച്ചു. ചാരിറ്റബിള്‍ ട്രസ്്്്്്്്്റ്റ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.അനില്‍ കുമാര്‍, കെ.പി.സി.സി മെമ്പര്‍ എ.എം താഹ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, ഡി.സിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്‍ സലാം റാവുത്തര്‍, പി.എ ബാബു, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ഡി.സി.സി മെമ്പര്‍മാരായ അഡ്വ. വി.സമ്പത്ത് കുമാര്‍, ടി.ടി സുദര്‍ശനന്‍, ട്രസ്റ്റ് ഭാരവാഹികളായ അയ്യേരി സോമന്‍, മോഹനന്‍ പുതുശ്ശേരി, ആര്‍.ചന്ദ്രസേനന്‍, ലീലാമ്മ തോമസ്, എം.എം മാത്യൂ മണിപ്പാടം, സണ്ണി എബ്രഹാം, പി.രഘുവരന്‍ എന്നിവര്‍ പങ്കെടുത്തു.