Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി
12/02/2016

ഉദ്യോഗാര്‍ത്ഥികളായ ചെറുപ്പക്കാരില്‍ നിന്ന് കാനഡ, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. വൈക്കം തോട്ടകം സ്വദേശിയായ രമേശന്‍ എന്നയാള്‍ നാലു ലക്ഷം രൂപ വീതം ഇവരില്‍ നിന്ന് തട്ടിയെടുത്തതായി വൈക്കം ഡി.വൈ.എസ്.പിക്കു നല്കിയ പരാതിയില്‍ പറയുന്നു. ഇന്റര്‍നെററ് മുഖേനയാണ് ഇവരെ ഇയാള്‍ സ്വാധീനിച്ചത്. ഇവര്‍ക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും വിവിധ വിദേശ കമ്പനികളുടെ പേരുപറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തൊണ്ണൂററിരണ്ടോളം പേരില്‍ നിന്നായി മൂന്നരക്കോടിയിലേറെ രൂപ ഇയാള്‍ ഇടാക്കിയതായി പരാതിക്കാര്‍ പറഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുളള ചെറുപ്പക്കാരാണ് തട്ടിപ്പിനിരയായത്. പത്തൊന്‍പതോളം പേരെ ജോര്‍ജിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസയില്‍ കയററി വിടുകയും ചെയ്തു. അവിടെ ചെന്നപ്പോള്‍ ആണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന് ഇവര്‍ക്ക് മനസ്സിലായത്. ഒരു വിധത്തില്‍ ഇവര്‍ തിരികേ നാട്ടില്‍ എത്തി അന്വേഷിച്ചപ്പോള്‍ ആണ് തട്ടിപ്പിന്റെ മുഖം വെളിവായത്. ഏതാനും പേര്‍ ഡല്‍ഹി വരെ പോയി മടങ്ങേണ്ടി വന്നു. വിയ്യാപുരത്തുള്ള ഒരു പ്രദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഇയാളുടെ കൂട്ടാളി. തനിക്ക് കേരളത്തിലുള്ള വിവിധ പോലീസ് ഉദ്യോഗസ്ഥന്‍മാരിലുള്ള സ്വാധീനവും ബന്ധവുമെല്ലാം ഈ ചെറുപ്പക്കാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. കൊല്ലം സ്വദേശിയായ രാഹുല്‍, ഹരിപ്പാട് സ്വദേശി സുഗതന്‍, ചേര്‍ത്തല സ്വദേശി ശരത്, സുശീലന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 10 പേര്‍ വൈക്കം ഡി.വൈ.എസ്.പി രാജ്‌മോഹനന് പരാതി നല്കി. ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.