Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ നിനവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 9-ാമത് വാര്‍ഷികാഘോഷവും 3-ാമത് അഖിലകേരള കബഡി ടൂര്‍ണമെന്റും
18/12/2018

വൈക്കം: കുടവെച്ചൂര്‍ നിനവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 9-ാമത് വാര്‍ഷികാഘോഷവും 3-ാമത് അഖിലകേരള കബഡി ടൂര്‍ണമെന്റും (ഫ്‌ളഡ്‌ലിറ്റ് ടൂര്‍ണ്ണമെന്റ്) സാരാജ് നഗറില്‍ (വെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഗ്രൗണ്ട്) നടത്തും. ഡിസംബര്‍ 29, 30, 31 തീയതികളിലായാണ് പരിപാടികള്‍ നടത്തുന്നത്. 29ന് വൈകിട്ട് 4ന് കബഡി മത്സരത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡ് മെമ്പര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യും. കബഡി മത്സരത്തില്‍ ഫസ്റ്റ് പ്രൈസ് നേടുന്നവര്‍ക്ക് സാരാജ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 5001 രൂപ ക്യാഷ് അവാര്‍ഡും, സെക്കന്റ് പ്രൈസ് നേടുന്നവര്‍ക്ക് തോട്ടുചിറയില്‍ ചീരന്‍ പ്രഭാകരന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും സത്യന്‍ ബ്രദേഴ്‌സ് എഞ്ചിനിയറിംഗ് വര്‍ക്ക്‌സ് കുടവെച്ചൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 രൂപ ക്യാഷ് അവാര്‍ഡും, 30ന് ഉച്ചയ്ക്ക് 2ന് നടത്തുന്ന ക്യാരംസ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സെല്‍വരാജ് നികര്‍ത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. 31 വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വൈക്കം ഡി.വൈ.എസ്.പി സുഭാഷ്.കെ നിര്‍വഹിക്കും. ക്ലബ് പ്രസിഡന്റ് പത്മരാജ്.പി യുടെ അദ്ധ്യക്ഷതയില്‍ നടത്തുന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശകുന്തള, എം.കെ ഷിബു, അഡ്വ. സുനില്‍ സി കുര്യന്‍, ചീഫ് ഇമാം അസ്ഹര്‍ അല്‍ഖാസിമി, ഫാ.സനു പുതുശ്ശേരി, ബാലചന്ദ്രന്‍, ശ്രീദേവി ജയന്‍, വി.കെ ജയന്‍, അമ്പാടി ടി.പി, അക്ഷയ് പി ഗിരീഷ്, ഹരികൃഷ്ണന്‍ എം.എച്ച് എന്നിവര്‍ പ്രസംഗിക്കും. രാത്രി 7ന് നടക്കുന്ന കബഡി മത്സരം ഫൈനലിന്റെ ഉദ്ഘാടനം മുന്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി കബഡിതാരം വിനയചന്ദ്രന്‍ നിര്‍വഹിക്കും. രാത്രി 9ന് നവജീവന്‍ സാംസ്‌കാരിക വേദി ആലപ്പുഴ അവതരിപ്പിക്കുന്ന നാട്ടരങ്ങും ഉണ്ടായിരിക്കും.