Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചരണ ജാഥ പുറപ്പെട്ടു.
18/12/2018
ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ത്ഥം ഐക്യട്രേഡ് യൂണിയന്റെ ജില്ലാ പര്യടന ജാഥ ക്യാപ്റ്റന്‍ ഫിലിപ്പ് ജോസഫിനെ മാലയണിയിച്ച് സി.ഐ.ടി.യൂ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി നടത്തുന്ന വാഹന പ്രചരണ ജാഥ ഉല്ലലയില്‍ നിന്നും പുറപ്പെട്ടു. പ്രയാണത്തിന്റെ ഉദ്ഘാടനം ജാഥാ ക്യാപ്റ്റന്‍ ഐ.എന്‍.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിനെ ഹാരമണിയിച്ച് സി.ഐ.ടി.യൂ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. അറുപതോളം കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കുന്ന ജാഥ 18 മുതല്‍ 21 വരെയുള്ള നാല് ദിവസങ്ങളിലായാണ് നടത്തുന്നത്. കോട്ടയം ടൗണില്‍ 21ന് വൈകിട്ട് ജാഥ സമാപിക്കും. രണ്ട് ദിവസത്തെ പണി മുടക്ക് പന്ത്രണ്ട് കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എ.ഐ.ടി.യൂ.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി വിശ്വനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ വി.ബി ബിനു, ടി.ആര്‍ രഘുനാഥ്, വി.പി കൊച്ചുമോന്‍, സാബു പുതുപ്പറമ്പില്‍, വി.പി ഇബ്രാഹിം, പി.വി പ്രസാദ്, കെ.കെ ഗണേശന്‍, അക്കരപ്പാടം ശശി, ടി.പി ജെയിംസ്, പി.വി സുരേന്ദ്രന്‍, ടി.എന്‍ രമേശന്‍, സാബു എം ഫിലിപ്പ്, ബാബു ജോര്‍ജ്ജ്, പൗലോസ് കടമ്പങ്കുഴി എന്നിവര്‍ പ്രസംഗിച്ചു.