Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കും..
18/12/2018
സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി തോട്ടകം സര്‍വ്വീസ് സഹകരണബാങ്ക് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടു വെച്ചു നല്‍കുന്നതില്‍ ആദ്യ വീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് നിര്‍വഹിക്കുന്നു.


വൈക്കം: സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി തോട്ടകം 470-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൂന്ന് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കും. 5 ലക്ഷം രൂപ ചെലവിലാണ് ഒരു വീട് പണിയുന്നത്. ചേന്തുരുത്ത് കിഴക്കേത്തറ ഗീതയ്ക്കു നല്‍കുന്ന ആദ്യവീടിന്റെ ശിലാസ്ഥാപനം വൈസ് പ്രസിഡന്റ് എം.എസ് ശിവജിയുടെ അദ്ധ്യക്ഷതയില്‍ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് നിര്‍വ്വഹിച്ചു. ഷീജാ ബൈജു, പി.എസ് മുരളീധരന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, സി.സന്തോഷ്, സാജിത, കെ.കെ ഷിജു, എസ്.ദേവരാജന്‍, സി.വി ശശിധരന്‍, ജി.സാബു, പി.കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.