Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്‍ പൊതുയോഗം നടത്തി
18/12/2018
അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ പൊതുയോഗത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജത്തെ കുറിച്ച് ജീസ് പി പോള്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: മാലിന്യ നിര്‍മ്മാര്‍ജ്ജനം പൂര്‍ണമായും നടപ്പില്‍ വരുത്തുവാന്‍ സാധിക്കണമെങ്കില്‍ വ്യക്തികളുടെ മനോഭാവം കൂടി മാറേണ്ടതുണ്ടെന്ന് ശുചിത്വ മിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ജീസ് പി പോള്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ പൊതുയോഗത്തില്‍ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം. അക്ഷയ നഗറിനെ മാലിന്യ മുക്തമാക്കുവാന്‍ പ്രസിഡന്റ് പി.സോമന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് രൂപം നല്‍കി. എം.സി ഷാജി, ഷാജി ടി.സി, നന്ദു സജീവ്, ബിനു പൂപ്പള്ളില്‍, അമ്പിളി.പി, മായ, ബിന്ദു എന്നിവര്‍ സംസാരിച്ചു.