Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുന്നക്കോവില്‍ സന്മാര്‍ഗ്ഗപോഷിണി ഭജനമഠത്തില്‍ ഭാഗവത സപ്താഹം 23ന് തുടങ്ങും.
18/12/2018
ഭാഗവതസപ്താഹ യജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം ക്ഷേത്രം പ്രസിഡന്റ് മോഹന്‍ദാസും സപ്താഹ കമ്മിറ്റി പ്രസിഡന്റ് സജീവ് ആലയ്ക്കലും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: കൊതവറ കുന്നക്കോവില്‍ സന്മാര്‍ഗ്ഗപോഷിണി ഭജനമഠത്തില്‍ ഭാഗവത സപ്താഹം 23ന് തുടങ്ങും. ക്ഷേത്രം പ്രസിഡന്റ് മോഹന്‍ദാസ്, സപ്താഹ കമ്മിറ്റി പ്രസിഡന്റ് സജീവ് എന്നിവര്‍ ചേര്‍ന്ന് യജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. വിഗ്രഹഘോഷയാത്ര 23ന് വൈകിട്ട് ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ വൈകിട്ട് 7ന് യജ്ഞദീപം തെളിയിക്കും. ഭാഗവത സമര്‍പ്പണം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത് നടത്തും. പ്രസിഡന്റ് മോഹന്‍ദാസ് പറസമര്‍പ്പണവും, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ നാണയസമര്‍പ്പണവും നടത്തും. മാഹാത്മ്യ പ്രഭാഷണം നടത്തുന്നത് യജ്ഞാചാര്യന്‍ ലക്ഷ്മി നാരായണ ദാസനാണ്. മേല്‍ശാന്തി അഭിജിത്ത്, നന്ദു ശാന്തി എന്നിവര്‍ കാല്‍നാട്ടു കര്‍മ്മത്തിന് കാര്‍മ്മികത്വം വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജു, സെക്രട്ടറി മിനി റെജി, വിജേഷ്, സരിത, രാജേഷ് എന്നിവര്‍ നേതൃത്വം വഹിച്ചു.