Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പും മരുന്നു വിതരണവും നടത്തി
18/12/2018
ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍-ഡോ. നൗഷാദ് ഹോസ്പ്പിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പും മരുന്നു വിതരണവും നടത്തി. ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍, ഡോ.നാഷാദ് ഇ.എന്‍.ടി ഹോസ്റ്റിപ്പല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രോഗങ്ങള്‍ക്കായാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രസിഡന്റ് ചന്ദ്രബാബു എടാടന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ക്യാമ്പില്‍ ഡോ. വി.മുഹമ്മദ് നൗഷാദ്, ഡോ. ജ്യോതി ജോണ്‍ തരകന്‍, ഡോ. റോഷന്‍ മേരി തോമസ്, ഡോ. കെ.ജി സാജു, സെക്രട്ടറി പി.എം സന്തോഷ് കുമാര്‍, പ്രസന്ന മോഹന്‍, ടി.ജി ബാബു എന്നിവര്‍ പങ്കെടുത്തു.