Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.
15/12/2018
തോട്ടകം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പുല്ലാട്ടു നരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തോട്ടകം ശ്രീ സുബ്ര്ഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രി പുല്ലാട്ടു നാരായണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു. വാദ്യമേളങ്ങളും ദീപാലങ്കാരങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും കൊടിയേറ്റിന് ഭക്തി പകര്‍ന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ പി.എന്‍ രഘു, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ശ്രീലത, സബ്ഗ്രൂപ്പ് ഓഫീസര്‍ കെ.എ ശിവപ്രസാദ്, ക്ഷേത്രപദേശക സമിതി പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 16ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് തിരുവാതിര, 9ന് വിളക്ക്, 18ന് രാവിലെ ശ്രീബലി, 2ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് മേജര്‍ സെറ്റ് കഥകളി, 19ന് രാവിലെ 9ന് കുംഭകുടം അഭിഷേകം, വൈകിട്ട് 6.30ന് താലപ്പൊലി, 7.30ന് പിന്നല്‍ തിരുവാതിര, 9ന് ഭരണിവിളക്ക്, 20ന് രാവിലെ 9.30ന് കാവടി, 10.30ന് കാവടി അഭിഷേകം, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് മയൂരനൃത്തം, 6ന് പഞ്ചാരിമേളം, 8.30ന് കാര്‍ത്തിക വിളക്ക് വയ്പ്പ്, പള്ളിവേട്ട, രാത്രി 11ന് വലിയവിളക്ക്, വലിയ കാണിക്ക എന്നിവയും നടക്കും.