Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കി.
15/12/2018
വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കുന്ന ധനസഹായ വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിര്‍ദ്ധന കുടുംബങ്ങളിലെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ ധനസഹായം നല്‍കി. വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കൂട്ടികള്‍ക്കാണ് ധനസഹായം നല്‍കിയത്. വൈക്കം സബ്ജില്ലയിലെ 10 സ്‌കൂളുകളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ തിരഞ്ഞെടുത്ത 100 വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതമാണ് ധനസഹായം നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം സെക്രട്ടറി ജനറല്‍ അനില്‍ മഴുവഞ്ചേരില്‍ നടത്തി. സാങ്കേതിക വിദഗ്ധന്‍ ടി.ആര്‍.എസ് മേനോന്‍, ഡി.നാരായണന്‍ നായര്‍, അഡ്വ. വി.വി. സത്യന്‍, പി.ജി.എം നായര്‍, ജി ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.