Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം പരാജയം സമ്മതിക്കുകയാണെന്ന് പന്ന്യന്‍
12/02/2016

കേരളം ഭരിച്ച 11 മുഖ്യമന്ത്രിമാരില്‍ ഏററവും മോശക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടി എന്നുപറയാന്‍ ജനങ്ങള്‍ ഒരു മടിയും കാണിക്കില്ലെന്ന് സി.പി.ഐ ദേശിയ സെക്രട്ടറിയേററ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്രക്ക് വൈക്കത്ത് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കരുണാകരനെയും എ.കെ ആന്റണിയെയും പിന്നില്‍ നിന്നുകുത്തിയ ഉമ്മന്‍ചാണ്ടിയെ ഇത്തവണ കേരള ജനത തുരത്തിയോടിക്കും. സോളാര്‍ വിഷയത്തില്‍ നാണംകെട്ട മന്ത്രിസഭ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്. കോഴ വാങ്ങുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരത്തിലാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഈ മന്ത്രിസഭയെ തുരുത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം പരാജയം സമ്മതിക്കുകയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.