Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ ടാങ്ക് വിതരണോദ്ഘാടനം നടത്തി
15/12/2018

വൈക്കം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കുടിവെള്ളം സംഭരിക്കുന്നതിനു വേണ്ടി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പി.വി.സി വാട്ടര്‍ ടാങ്ക് വിതരണം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പട്ടികജാതി വികസന ഓഫീസര്‍, എസ്.റ്റി കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.