Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
12/12/2018
ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

തലയോലപ്പറമ്പ്: ഉത്സവഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. വൈകുന്നേരം 3 മണിക്ക് കൊടിയിറക്കിയതിനുശേഷം 4.30 നാണ് ആറാട്ട് പുറപ്പെട്ടത്. ആറാട്ടെഴുന്നള്ളിപ്പിന് ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചത് പാറമേക്കാവ് ശ്രീപത്മനാഭന്‍ ആനയാണ്. അകമ്പടിയായി നാലാനകളുമുണ്ടായിരുന്നു. ഉച്ചയ്ക്ക് ആറാട്ട് സദ്യ നടത്തി. ആറാട്ടു ചടങ്ങു നടത്തിയത് അയ്യന്‍കോവില്‍ ക്ഷേത്രക്കുളത്തിലാണ്. മുഖ്യകാര്‍മ്മികത്വം വഹിച്ചത് ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയാണ്. സഹകാര്‍മ്മികരായി തന്ത്രി മനയത്താറ്റ് പ്രകാശന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.എസ് സാജുമോന്‍, കെ.രാജേന്ദ്രകുമാര്‍, എ.ഗോപാലകൃഷ്ണന്‍, എന്‍.ഗോപാലകൃഷ്ണന്‍, കെ.എം രാധാകൃഷ്ണന്‍ നായര്‍, കെ.എന്‍ സദാശിവന്‍ നായര്‍, എന്‍.രവീന്ദ്രന്‍ നായര്‍, സതീഷ് കുമാര്‍, ആര്‍.കെ രാജേഷ് കുമാര്‍, എസ്.ശ്രീജിത്ത്, അശ്വിനികുമാര്‍, കെ.ആര്‍ സാബു, എല്‍.ജി സഹദേവന്‍ നായര്‍, ആര്‍.മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.