Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ താഴ്ത്തണം : കിസാന്‍സഭ
12/12/2018

വൈക്കം: കിസാന്‍സഭയുടെയും കര്‍ഷകസംഘത്തിന്റെയും പ്രതിനിധികള്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിനെ സന്ദര്‍ശിച്ച് നിവേദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കരിയാര്‍ സ്പില്‍വേയുടെ നിര്‍മ്മാണത്തിലെ അപാകത മൂലം ഓരുവെള്ളം കയറി നശിക്കുന്നത് തടയാന്‍ കരിയാറില്‍ താല്‍ക്കാലിക മുട്ട് നിര്‍മ്മിക്കണമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ ഡിസംബര്‍ 10ന് മുന്‍മ്പ് താഴ്ത്തണമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി വാക്കാല്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ സ്പില്‍വേ സന്ദര്‍ശിച്ച ശേഷം ഉദ്യോഗസ്ഥര്‍ തിരിച്ചുപോകുകയും തുടര്‍നടപടികളൊന്നും സ്വീകരിക്കാതെ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അവഗണിക്കുകയും ചെയ്തു. ഇപ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിന് തെക്ക് വശവും സ്പില്‍വേയുടെ മറുവശത്തുമുള്ള ആറ്റിലെ വെള്ളം കര്‍ഷകര്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എട്ടുശതമാനം ഉപ്പുള്ളതായി അറിയുവാന്‍ കഴിഞ്ഞു. ഇനിയും ഓരു കൂടിയാല്‍ കൃഷി നശിക്കുന്നതിന് കാരണമാകും. നാലു ശതമാനത്തില്‍ കൂടുതല്‍ ലവണാംശം കൃഷിക്ക് പറ്റില്ല എന്നതാണ് ശാസ്ത്രീയ കണക്ക്. എത്രയും പെട്ടെന്ന് ബണ്ടിന്റെ ഷട്ടര്‍ താഴ്ത്തുകയും കരിയാറില്‍ ബദല്‍ സംവിധാനമേര്‍പ്പെടുത്തുകയും വേണമെന്നും അല്ലാത്ത പക്ഷം സമരരംഗത്തിറങ്ങുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു.