സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7 തീയതികളില്‍
12/12/2018
വൈക്കം: സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7 തീയതികളില്‍ വൈക്കത്തു വച്ചു നടക്കും. ഇതിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണ യോഗം പി.കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടന്നു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ അനീഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ആര് രഘുദാസ്, എസ്.പി സുമോദ്, എന്‍.ജെ ബെന്നിമോന്, എന്‍.കെ രതീഷ്കുമാര്‍, എ.എ സുരേഷ്, റ്റി.എസ് സുരേഷ് ബാബു, ആര്.പത്മരാജന്, എസ്.ഡി സാജന് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതിയുടെ ചെയര്‍മാനായി എം.ഡി ബാബുരാജിനെയും ജനറല്‍ കണ്‍വീനറായി റ്റി.എസ് സുരേഷ് ബാബുവിനെയും തിരഞ്ഞെടുത്തു.