Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുപുരം പകല്‍പൂരം വര്‍ണാഭമായി.
12/12/2018
തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന പകല്‍പൂരം.

തലയോലപ്പറമ്പ്: തിരുപുരം പകല്‍പൂരം വര്‍ണാഭമായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ക്ഷേത്രത്തിനു തെക്കുവശത്തുള്ള മൈതാനിയില്‍ താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി ദീപ്രകാശനം നടത്തിയതോടെ പൂരചടങ്ങുകള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് മേള ചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്വത്തില്‍ നടത്തിയ പാണ്ടിമേളത്തോടൊപ്പം പേരുകേട്ട പതിനഞ്ചു ഗജരാജാക്കന്‍മാര്‍ ചമയങ്ങളണിഞ്ഞ് പൂരമൈതാനിയില്‍ നിരന്നതോടെ ഗജവീരന്‍മാരുടെ നാട് ഇളകിമറിഞ്ഞു. തൃശൂര്‍ പൂരത്തിനു സമാനമായ ബഹു വര്‍ണങ്ങളോടും നിലകളോടും കൂടിയ കുടമാറ്റം, മയിലാട്ടം എന്നിവ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. ഗജരാജന്‍ പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റി. ഗജവീരന്‍മാരായ ഈരാറ്റുപേട്ട അയ്യപ്പന്‍, അന്നമനട ഉമാമഹേശ്വരന്‍, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട് ശേഖരന്‍, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍, മധുരപ്പുറം കണ്ണന്‍, ചെറായി പരമേശ്വരന്‍, ഉട്ടോളി മഹാദേവന്‍, മഞ്ഞക്കടമ്പില്‍ വിനോദ്, പോളക്കുളം വിഷ്ണുനാരായണന്‍, ഇത്തിത്താനം വിഷ്ണുനാരായണന്‍, ചുരൂര്‍മഠം രാജശേഖരന്‍, ഉഷശ്രീ ദുര്‍ഗപ്രസാദ്, മരുതൂര്‍കുളങ്ങര മഹാദേവന്‍ എന്നിവര്‍ അകമ്പടി സേവിച്ചു.