Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്ലിലേക്ക് മാര്‍ച്ച് നടത്തി
12/12/2018
എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ എച്ച്.എന്‍.എല്ലിലേക്കു നടത്തിയ മാര്‍ച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എച്ച്.എന്‍.എല്‍ പുറത്തുവിടുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊണ്ട് മൂവാറ്റുപുഴയാറിനെ സംരക്ഷിക്കണമെന്നവാശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ എച്ച്.എന്‍.എല്ലിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.പി സാനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത്, വി.കെ അനില്‍കുമാര്‍, പി.പി ഷാജി, പി.കെ തങ്കച്ചന്‍, എസ്.അനൂജ്, പി.ആര്‍ ശരത്കുമാര്‍, ഹരിമോന്‍ വെച്ചൂര്‍, അജി ചന്ദ്രാമല എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് പി.എസ് അര്‍ജുന്‍, സോണിഷ്, മാത്യുസ്, സുധീര്‍, അപ്പു എന്നിവര്‍ നേതൃത്വം നല്‍കി.