Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും.
12/12/2018

വൈക്കം: നഗരസഭ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ നിരസിച്ചുകൊണ്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവരില്‍ അര്‍ഹതയുള്ളവര്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്കായി അദാലത്ത് നടത്തുന്നു. അര്‍ഹതപ്പെട്ടവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, മറ്റ് വ്യക്തമായ രേഖകള്‍ എന്നിവ സഹിതം 15 മുതല്‍ 22 വരെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 28ന് രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ സത്യഗ്രഹ സ്മാരകഹാളിലാണ് അദാലത്ത് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും ചെയ്ത അപേക്ഷകര്‍ക്കായി 22ന് രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം പ്രവൃത്തിദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.