Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
12/12/2018

വൈക്കം: കുടവെച്ചൂര്‍ ഗ്രീന്‍ലീഫ് കാര്‍ഷിക വികസനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തലിന് അപേക്ഷ ക്ഷണിച്ചു. ടി.വി പുരം, തലയാഴം, കല്ലറ, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലെ താല്‍പര്യമുള്ള കര്‍ഷകര്‍ 31നകം വെച്ചൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപമുള്ള ഗ്രീന്‍ലീഫ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം, സബ്‌സിഡി നിരക്കില്‍ ആധുനിക കോഴിക്കൂടും മുട്ടക്കോഴിയും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895851395, 9995769612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.