Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ വികസന സെമിനാര്‍ നടത്തി
11/12/2018
വൈക്കം നഗരസഭ വികസന സെമിനാര്‍ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എട്ടുകോടി എഴുപത്തി മൂന്നു ലക്ഷത്തി പതിനാലായിരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍. ശ്രീമൂലം മാര്‍ക്ക് നാട്ടു ചന്തയായി വികസിപ്പിക്കല്‍ പുല്ലുകുളത്ത് വനിതാ ഹോസ്റ്റലിന് പുതിയ കെട്ടിടം, ക്ഷേത്രനഗരത്തെ സമ്പൂര്‍ണ്ണ ശുചിത്വമേഖലയാക്കാന്‍ പദ്ധതി, പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, നഗരസഭയുടെ കാര്യാലയം ശതാബ്ദി സ്മാരകമായി വികസിപ്പിക്കല്‍, കായലോര ബീച്ചിന്റെ വികസനം തുടങ്ങിയ പദ്ധതികളാണ് ചര്‍ച്ചയ്ക്ക് വിധേയമായത്. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എസ്.ഇന്ദിരദേവിയൂടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍ കരടുപദ്ധതി രേഖ അവതരിപ്പിച്ചു. രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴന്‍, സല്‍ബി ശിവദാസ്, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, പി.ഹരിദാസ്, രമ്യാ കൃഷ്ണന്‍, പി.മിനി എന്നിവര്‍ പ്രസംഗിച്ചു.