ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചു നല്കി.
11/12/2018
ടൗണ്‍ റോട്ടറി ക്ലബ് സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ചെയര്മാന് പി.ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ടൗണ്‍ റോട്ടറി ക്ലബിന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചു നല്കി. രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് ഇതു നിര്‍മ്മിച്ചത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഇ.കെ ലൂക്കിന്റെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭാ ചെയര്മാന് പി.ശശിധരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചലഞ്ച് ഗ്രാന്റ് ചെയര്മാന് ആര്.രഘുനാഥ്, കേണല്‍ കെ.ജി പിള്ള, എന്‍.ഷൈന്‍കുമാര്‍, സുരേഷ് സി കാട്ടുമന, പി.ജി പ്രസാദ്, എന്‍.കെ സെബാസ്റ്റ്യന്‍, ജിന്നി സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പാള്‍ ലിസിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.