Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹം തുടങ്ങി
11/12/2018
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ സ്പതാഹയജ്ഞത്തിന്റെ ദീപപ്രകാശനം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി നിര്‍വ്വഹിക്കുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ആരംഭിച്ച ഭാഗവത സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി നിര്‍വ്വഹിച്ചു. വടക്കേനടയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നുമാണ് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവന്നത്. ഗ്രന്ഥ സമര്‍പ്പണം ക്ഷേത്രം തന്ത്രി വടശ്ശേരിമന പരമേശ്വരന്‍ നമ്പൂതിരിയും ആദ്ധ്യാത്മിക പ്രഭാഷണം യജ്ഞാചാര്യന്‍ ഭക്തദാസ് മോഹന്‍.ജി യും നടത്തി. ക്ഷേത്രം മേല്‍ശാന്തി ആര്‍.ഗിരീഷ്, യജ്ഞപൗരാണികരായ മനു വെച്ചൂചിറ, നിഥിന്‍ പത്തനാപുരം എന്നിവര്‍ സഹകാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് എം.കെ വിദ്യാധരന്‍, സെക്രട്ടറി സി.എന്‍ സോമകുമാര്‍, സി.എന്‍ ശിവദാസ് കെ.വി ബാലചന്ദ്രന്‍, പി.എന്‍ ദാസന്‍, കെ.എന്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.