Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൂബിലി സ്മാരക ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി.
11/12/2018
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയാട് എസ്.എന്‍ യൂ.പി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂട്ടം ജൂബിലി സ്മാരക ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ പള്ളിയാട് ശ്രീനാരായണ യൂ.പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂട്ടം ജൂബിലി സ്മാരക ഹാളിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഹാള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണോദ്ഘാടനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. ജൂബിലി സ്മാരക ഹാള്‍ മുപ്പത്തിയഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. സി.കെ ആശ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്മാരക നിര്‍മ്മാണ ഫണ്ട് എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഏറ്റുവാങ്ങി. എ.ഇ.ഒ പ്രീതാ രാമചന്ദ്രന്‍, ഡോ. എന്‍.രവീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് ടി.പി സുഖലാല്‍, ആഘോഷകമ്മിറ്റി കണ്‍വീനര്‍ റെജി പറപ്പള്ളി, മായാ ഷാജി, സന്ധ്യ അനീഷ്, സാബു പുത്തന്‍തറ, ബിജു പറപ്പള്ളി, ഇ.കെ ആശോകന്‍, പി.പ്രദീപ്, ദിനേശന്‍ കാട്ടിശ്ശേരിത്തറ, എ.ജി ബിജു, ഹെഡ്മിസ്ട്രസ് ടി.ലീന എന്നിവര്‍ പങ്കെടുത്തു.