Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി
11/12/2018
താലൂക്കിലെ മൂന്ന് വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി നല്‍കിയതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കേരള എന്‍.ജി ഒ യൂണിയന്‍ നടപ്പാക്കുന്ന ജനപക്ഷ സിവില്‍ സര്‍വ്വീസ് പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. എളുപ്പമാര്‍ഗ്ഗത്തില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യമാണ് ലഭ്യമാക്കിയത്. വിപുലപ്പെടുത്തിയത് വൈക്കം, നടുവിലെ, കെ.എസ് മംഗലം എന്നീ വില്ലേജ് ഓഫീസുകളാണ്. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി.കെ വിപിനന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ രാജേന്ദ്രബാബു, അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു വി ജേക്കബ്, എം.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.