Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസ്യതയാണ് സഹകരണ സ്ഥാപനങ്ങളുടെ അടിത്തറയെന്ന് ജസ്റ്റീസ് ബി കമാല്‍ പാഷ.
08/12/2018
റിട്ട.ജസ്റ്റീസ് കമാല്‍ പാഷ തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ ആശുപത്രിയുടെ ബില്‍ഡിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നു.

തലയോലപ്പറമ്പ്: വിശ്വാസ്യതയാണ് സഹകരണ സ്ഥാപനങ്ങളുടെ അടിത്തറയെന്ന് ജസ്റ്റീസ് ബി കമാല്‍ പാഷ. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആരോഗ്യരംഗത്തുണ്ടാകുന്ന ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തലയോപ്പറമ്പിലെ മെഡിസിറ്റി സഹകരണ ആശുപത്രിയുടെ ബില്‍ഡിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്ത്രിക കുലപതി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി ഡോ. വി.ജെ പാപ്പുവിന് നാടിന്റെ സ്‌നേഹാദരം സമ്മാനിച്ചു. മെഡിസിറ്റി പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, എന്‍.എം താഹ, ടി.എന്‍ രമേശന്‍, അഡ്വ. എന്‍.ചന്ദ്രബാബു, ജോസഫ് ചാവറ, സുനില്‍ സി കുര്യന്‍, വി.ടി ജയിംസ്, പി.വി കുര്യന്‍, അഡ്വ. കെ.ആര്‍ പ്രവീണ്‍, ടി.എന്‍ സുരേന്ദ്രന്‍, സണ്ണി ചെറിയാന്‍, അഡ്വ. പ്രശാന്ത് രാജന്‍, മോളി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.