Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും കലാപരിപാടികളും നടത്തി
08/12/2018
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ കുടുംബസംഗമം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ നോര്‍ത്ത് ആന്റ് സൗത്ത് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വ്യാപര ഭവനില്‍ കുടുംബസംഗമവും കലാപരിപാടികളും കുടുംബസദ്യയും നടത്തി. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് ജി.മോഹന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എം.ജെ ജോസഫ്, എ.ശിവന്‍കുട്ടി, എം.അബു, എം.ജി സോമനാഥ്, ഓമന ബാഹുലേയന്‍, കെ.ജി രാജലക്ഷ്മി, വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.