Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവാവിനെ കരിമ്പു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പോലീസ് പിടിയില്‍.
08/12/2018
അഖില്‍

വൈക്കം: അഷ്ടമി ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കരിമ്പു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പോലീസ് പിടിയില്‍. ഉല്ലല കൂവം ഓലശേരി ലക്ഷംവീട് കോളനിയില്‍ അഖില്‍ (ലെങ്കോ - 26) ആണ് പിടിയിലായത്. ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജില്‍ നിന്നും ഇന്നലെ രാവിലെ പത്തിനാണ് സി.ഐ എസ്.ബിനു, എസ്.ഐ രഞ്ജിത്ത് കെ.വിശ്വനാഥ്, എം.എല്‍ വിജയപ്രസാദ്, പി.കെ ജോളി, കെ.നാസര്‍, സിനോയ് എം.തോമസ്, കെ.കെ സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷണം, അടിപിടി തുടങ്ങി മുപ്പത്തിയഞ്ചിലധികം കേസുകളില്‍ പ്രതിയായ അഖില്‍ അഷ്ടമിക്കു തൊട്ടുമുന്‍പാണ് ജയിലില്‍നിന്നും ഇറങ്ങിയത്. ഈ കേസില്‍ അഞ്ചാം പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ വൈക്കം വൈപ്പിന്‍പടി തൊണ്ടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ടി.വി.പുരം ചെമ്മനത്തുകര കാരിക്കശ്ശേരില്‍ വിനീഷ് വിജയന്‍ (25), മൂന്നാം പ്രതി ടി.വി.പുരം ചെമ്മനത്തുകര കണിച്ചേരി ലക്ഷം കോളനിയില്‍ സേതുമാധവന്‍ (27) എന്നിവരെ പോലീസ് കഴിഞ്ഞദിവസം പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാംകുമാര്‍ (24) ആണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. വലിയകവലയിലെ തട്ടുകടയില്‍ രണ്ട് സംഘമായി ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് പിന്നീടുള്ള ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്. വൈക്കം ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്ത് വെച്ചുനടന്ന സംഘര്‍ഷത്തിലാണ് കൊലപാതകം നടന്നത്. കരിമ്പുകൊണ്ട് തലക്കു പിന്നില്‍ അടിയേറ്റ ശ്യാമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.