Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെവി, മൂക്ക്, തൊണ്ട, ശ്രവണശക്തി പരിശോധന ക്യാമ്പ് നടത്തും
07/12/2018

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡോ. നൗഷാദ്‌സ് ഇ.എന്‍.റ്റി. ഹോസ്പ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചെവി, മൂക്ക്, തൊണ്ട, ശ്രവണശക്തി പരിശോധന ക്യാമ്പ് നടത്തുന്നു. 16ന് രാവിലെ 8.30 മുതല്‍ 12.30 വരെ വൈക്കം നാഗമ്പൂഴിമനയ്ക്ക് എതിര്‍വശത്തുള്ള റോട്ടറി ഹാളില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. അഡ്വ. ചന്ദ്രബാബു എടാടന്‍ അദ്ധ്യക്ഷത വഹിക്കും. പി.എം സന്തോഷ് കുമാര്‍, പ്രസന്ന മോഹന്‍, റ്റി.ജി ബാബു, ജീവന്‍ ശിവറാം എന്നിവര്‍ സംസാരിക്കും. ഡോ. മുഹമ്മദ് നൗഷാദ്.വി, ഡോ. ജ്യോതി ജോണ്‍ തരകന്‍, ഡോ. റോഷന്‍ മേരി തോമസ്, ഡോ. സാജു കെ.ജി എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യവും ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ചികിത്സാ ചെലവിന്റെ 30 ശതമാനം ഡിസ്‌കൗണ്ടും നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9-ാം തീയതിക്കുമുമ്പായി നേരിട്ടോ, 9447479663, 9447420239, 8606018901 എന്ന മൊബൈല്‍ നമ്പരുകളിലോ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.