Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ മതസൗഹാര്‍ദ്ദ സമ്മേളനം നടത്തി
07/12/2018
വൈക്കത്ത് മതസൗഹാര്‍ദ്ദ സദസ്സ് സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും രാജ്യത്ത് ആധുനിക വികസനവും പറഞ്ഞധികാരത്തില്‍ വന്ന ബി.ജെ.പി ഇന്ന് മതവും ജാതിയും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. മതസൗഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും അവര്‍ എക്കാലവും എതിരായിരുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഇവര്‍ സംഘപരിവാറിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കേരളത്തിലും ഇതു ചെലവാക്കാനുള്ള ഇവരുടെ ശ്രമം വിലപ്പോകില്ല. വൈക്കത്ത് എല്‍.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുജെട്ടി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ രവീന്ദ്രന്‍, എം.ഡി ബാബുരാജ്, പി.ശശിധരന്‍, കെ.കെ രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.