Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശുദ്ധ അമലോല്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറ്റി.
07/12/2018

വൈക്കം: ഉദയനാപുരത്തെ ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ പരിശുദ്ധ അമലോല്ഭവ മാതാവിന്റെ തിരുനാളിന് കൊടിയേറ്റി. ഫാ. ആല്‍ബിന്‍ പാറേക്കാട്ടിലിന്റെ സഹകാര്‍മ്മികത്വത്തില്‍ വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ കൊടിയേറ്റു കര്‍മ്മം നടത്തി. ശേഷം കുര്‍ബാന, നൊവേദ എന്നീ ചടങ്ങികളും നടത്തി. കൊടിമരച്ചുവട്ടിലേക്ക് നടന്ന പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ വക്കച്ചന്‍ കടവില്‍, അപ്പച്ചന്‍ അമലത്ത്, തിരുനാള്‍ കണ്‍വീനര്‍ റെജോ കടവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.