Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറുകളും വിതരണം ചെയ്തു.
06/12/2018
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെള്ളപ്പൊക്കത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഗൃഹോപകരണങ്ങളുടെ വിതരണം റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇ.കെ ലൂക്ക് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വെള്ളപ്പൊക്കത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട ഇരുന്നൂറ് കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറുകളും വിതരണം ചെയ്തു. ആറു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. തലയോലപ്പറമ്പ്, ഉദയനാപുരം, വൈക്കം, ടി.വി പുരം എന്നീ മേഖലകളില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തലയോലപ്പറമ്പ്, വൈക്കം എന്നീ റോട്ടറി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഉപകരണങ്ങള്‍ നല്‍കിയത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷത ന്യൂ ലൈഫ് ഡിസ്ട്രിബ്യൂഷന്‍ മിഷന്‍ ചെയര്‍മാന്‍ കെ.ജി പിള്ള വഹിച്ചു. സുരേഷ് സി.കാട്ടുമന, പി.ഡി.ജി. ആര്‍.രഘുനാഥ്, പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, എന്‍.ഷൈന്‍കുമാര്‍, രാജു എളമ്പാശ്ശേരി, പി.ജി പ്രസാദ്, ശ്രീകാന്ത്, എന്‍.കെ സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.