സമ്മേളനം നടത്തി.
06/12/2018
വൈക്കം: തോട്ടകം എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകൃപ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടത്തി. നവോത്ഥാനത്തിന് നാന്ദി കുറിച്ചുകൊണ്ട് ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ സമകാലിക പ്രസക്തിയെകുറിച്ച് ചര്‍ച്ച ചെയ്തു. വിജയന് കളമ്പാട്ടുശ്ശേരിയുടെ വസതിയില്‍ കൂടിയ സമ്മേളനം അഡ്വ. രമണന് കടമ്പറ ഉദ്ഘാടനം ചെയ്തു. ചെയര്മാന് സതീശന് അദ്ധ്യക്ഷത വഹിച്ചു. കെ.വിജയന്, രാമകൃഷ്ണന്, കണ്‍വീനര്‍ മഞ്ജു സിജി, പത്മിനി സദാനന്ദന്, നന്ദകുമാര്‍ ഏഴുതെങ്ങിന്തറ എന്നിവര്‍ പ്രസംഗിച്ചു. ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, സ്നേഹവിരുന്ന് എന്നിവയും നടത്തി.