Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.
05/12/2018
തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റുമന കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

തലയോലപ്പറമ്പ്: തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി. മനയത്താറ്റുമന കൃഷ്ണന്‍ നമ്പൂതിരി മനയത്താറ്റുമന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റിയത്. ദേവചൈതന്യം ശ്രീകോവിലില്‍ വച്ച് കൊടിക്കൂറിയിലേക്ക് ആവാഹിച്ച് ചേര്‍ത്തശേഷം കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍, വാദ്യമേളങ്ങള്‍, നിറദീപങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി, കീഴ്ശാന്തി കൃഷ്ണകുമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.എസ് സാജുമോന്‍, വൈസ് പ്രസിഡന്റ് കെ.എം രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി കെ.രാജേന്ദ്രകുമാര്‍, ജോയിന്റ് സെക്രട്ടറി കെ.എന്‍ സദാശിവന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുപുരം പകല്‍പ്പൂരം 11ന് വൈകിട്ട് 3ന് ക്ഷേത്രത്തിന്റെ തെക്കേമൈതാനത്ത് നടക്കും. ഉത്സവാഘോഷത്തിലെ പ്രധാന പരിപാടിയാണിത്. പൂരത്തിന് അണിനിരക്കുന്നത് 15 ആനകളാണ്. നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളത്തിന് താളവിദ്വാന്‍ പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം വഹിക്കും. പൂരത്തെ വര്‍ണ്ണാഭമാക്കാനായി കുടമാറ്റവും മയിലാട്ടവും ഉണ്ട്.