Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിയാറില്‍ കെയ്ജും രണ്ടായിരം മീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു
05/12/2018
കരിയാറില്‍ കെയ്ജും രണ്ടായിരം മീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനത്തുകരയിലെ ഐ.എച്ച്.ആര്‍.ഡി.പി കോളനി നിവാസികള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ മത്സ്യ ഗവേഷണ വിഭാഗമായ സി.എം.എഫ്.ആര്‍.ഐയിലെ മറൈന്‍ കള്‍ച്ചര്‍ വിഭാഗവും ടി.വി പുരം പഞ്ചായത്തും ചേര്‍ന്ന് സമീപത്തുള്ള കരിയാറില്‍ കെയ്ജും രണ്ടായിരം മീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ ഡോ. കെ.മധു, പഞ്ചായത്ത് മെമ്പര്‍ വിഷ്ണു ഉല്ലാസ്, ചന്ദ്രലേഖ, ശകുന്തള, രാഗിണി, സംരംഭകന്‍ സഞ്ചു എന്നിവര്‍ പങ്കെടുത്തു. ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക പദ്ധതിയില്‍പ്പെടുത്തി മീന്‍ കുഞ്ഞുങ്ങളെ കെയ്ജുകളില്‍ വളര്‍ത്തുന്നതിനുള്ള പരിശീലനവും നല്‍കും. പ്രിന്‍സിപ്പല്‍ ഡോ. കെ.മധുവിന്റെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പുഴയില്‍ തയ്യാറാക്കിയ കൂടുകളില്‍ നിക്ഷേപിക്കുന്ന കരിമീന്‍ കുഞ്ഞുങ്ങള്‍ 6 മുതല്‍ 8 മാസം കഴിയുമ്പോള്‍ ഏകദേശം ഇരുന്നൂറ് മുതല്‍ 350 ഗ്രാം തൂക്കം വയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കെയ്ജില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടരലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നതാണ്.