Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തില്‍ ആചാരപ്രകാരം മുക്കുടി നിവേദ്യം നടന്നു.
03/12/2018
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യം വാങ്ങാന്‍ എത്തിയ ഭക്തജനങ്ങള്‍.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ ആചാരപ്രകാരം മുക്കുടി നിവേദ്യം നടന്നു. അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ആറാട്ട് കഴിഞ്ഞു അടുത്ത നാളിലാണ് വൈക്കത്തപ്പനു മുക്കുടി നിവേദിക്കുന്നത്. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി, മേക്കാട്ട് ചെറിയ നാരായണന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഴാട് നാരായണന്‍ നമ്പൂതിരി മുക്കുട്ടി തയ്യറാക്കി ഉച്ചപൂജയുടെ പ്രസന്ന പൂജയ്ക്ക് വൈക്കത്തപ്പനു നിവേദിച്ചു. അഷ്ടമി ഉത്സവ സമയത്ത് ക്രമം തെറ്റിയുള്ള ആഹാരാദികളാല്‍ വൈക്കത്തപ്പനു അസ്വസ്ഥത അനുഭവപ്പെട്ടു. വൈക്കത്തപ്പന്‍ വെള്ളോട് മൂസതിനെ അറിയിച്ചതനുസരിച്ച് അതീവ രഹസ്യമായ ചില പച്ചമരുന്നുകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂര്‍ണമാക്കി വെള്ളാട് മൂസത് ക്ഷേത്രനടയില്‍ വച്ച് വരുന്നു; പുതിയ മണ്‍കലത്തില്‍ മോരില്‍ ചേര്‍ത്ത് തിടപ്പള്ളിയില്‍ വച്ചാണ് മുക്കുടി പാകം ചെയ്യുന്നത്. ഉദരസംബസമായ എല്ലാവിധ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്ന വിശ്വാസത്താല്‍ ധാരളം ഭക്തര്‍ മൂക്കുടി നിവേദ്യം വാങ്ങാറുണ്ട്. മുക്കുടി നിവേദ്യവും അഷ്ടമി കഴിഞ്ഞുള്ള ആദ്യഞായറാഴ്ച ആയതിനാലും ഭക്തരുടെ തിരക്കും അനുഭവപ്പെട്ടു.