പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
03/12/2018
കെ.ജെ.യൂ ഏറ്റുമാനൂരില്‍ നടത്തിയ മാധ്യമപ്രവര്‍ത്തക മാര്‍ച്ച്
വൈക്കം: മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും മാധ്യമസ്വാതന്ത്ര്യം അട്ടിമറിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് കേരളാ ജേര്‍ണലിസ്റ്റ് യൂണിയന് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഏറ്റുമാനൂര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.ജെ.യൂ ദേശീയ സമിതിയംഗം ആഷിക് മണിയംകുളം, സംസ്ഥാന കമ്മറ്റിയംഗം പി.ബി തമ്പി, ജില്ലാ സെക്രട്ടറി പി.ഷണ്മുഖന്, ട്രഷറര്‍ പി.ജോണ്സണ്, അബ്ദുള്‍ ആപ്പാഞ്ചിറ, സുഭാഷ് ലാല്‍, ജോസ് ചമ്പക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ ബസ്ബേയ്ക്ക് സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് രാജു കുടിലില്‍, സി.എന്‍ രമ്യ, ജിതേഷ്, രാധാകൃഷ്ണന് നായര്‍, അന്‍സാര്‍ റഹീം, വര്‍ഗ്ഗീസ് കുമരകം, കെ.എം.എ കരീം, അരുണ്‍ഘോഷ്, രാജ്മേഹന്‍ എന്നിവര്‍ പ്രസംഗിച്ചു.