Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം- പൂത്തോട്ട റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ.ആശ.എം.എല്‍.എ
03/12/2018

വൈക്കം: വൈക്കം- പൂത്തോട്ട റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ.ആശ.എം.എല്‍.എ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന വൈക്കത്തെ പ്രധാന റോഡാണ് വൈക്കം- പൂത്തോട്ട റോഡ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് വിശദീകരിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം.എല്‍.എ. നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി തുക അനുവദിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുമെന്നും നിലവില്‍ ഡ്രൈനേജ്, ഫുട്പാത്ത് നിര്‍മ്മാണം, അനുബന്ധ ടാറിങ് എന്നിവയ്ക്കായി അനുവദിച്ച 1.72 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും എം.എല്‍.എ അറിയിച്ചു.