Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടുകായലിലേക്ക് വര്‍ഷകാലത്തെ അധികജലം ഒഴുക്കിയിരുന്ന പൊതുതോടിന്റെ ഭാഗം സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതായി പരാതി.
03/12/2018
കായലിലേക്ക് പെയ്ത്തുവെള്ളം ഒഴുക്കിയിരുന്ന നാട്ടുതോടിന്റെ ഭാഗം സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതിനെ തുടര്‍ന്ന് ആറ് മാസമായി വെള്ളക്കെട്ടിലായ പ്രദേശം.

വൈക്കം: വേമ്പനാട്ടുകായലിലേക്ക് വര്‍ഷകാലത്തെ അധികജലം ഒഴുക്കിയിരുന്ന പൊതുതോടിന്റെ ഭാഗം സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതായി പരാതി. ഇതുമൂലം വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നത് നഗരസഭയിലെ 13, 14 വാര്‍ഡുകളിലെ ഇരുപതോളം കുടുംബങ്ങളാണ്. നഗരസഭയും റവന്യു വകുപ്പും ഇടപെട്ട് അടച്ചുകെട്ടിയ ഭാഗം തുറന്നു കൊടുത്തെങ്കിലും സ്വകാര്യ വ്യക്തി വീണ്ടും ഈ ഭാഗം അടച്ചു കെട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. മാസങ്ങളായി കെട്ടി നില്‍ക്കുന്ന വെള്ളം മലിനമായിരിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതകളും ഇവരെ ആശങ്കയിലാക്കിയിട്ടുണ്ട്. ബാത്ത്‌റൂമില്‍ പോകാന്‍പോലും പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മലിനജലം ഒഴുകിപ്പോകാനായി അടച്ചുകെട്ടിയ ഭാഗം തുറന്നു കൊടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ, നഗരസഭ, പാല ആര്‍.ഡി.ഒ, വൈക്കം പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും പരിസരവാസികള്‍ പറഞ്ഞു.