Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ദര്‍ശനം തൊഴുവാന്‍ വന്‍ഭക്തജനത്തിരക്ക്.
01/12/2018
വൈക്കത്തഷ്ടമി ദര്‍ശനത്തിന് നട തുറന്നപ്പോള്‍.

വൈക്കം: അഷ്ടമി ദര്‍ശനം തൊഴുവാന്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ ക്ഷേത്രത്തിനുള്ളില്‍ തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി, മേക്കാട്ട് ചെറിയ നാരായണന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി ,ടി എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തിയ പൂജകള്‍ക്കു ശേഷമാണ് ദര്‍ശനത്തിനായി നട തുറന്നത്. നിരവധി ദീപങ്ങളാലും പുഷ്പാഭരണങ്ങളാലും ശ്രീകോവില്‍ അലങ്കരിച്ചിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്കുതന്നെ ക്ഷേത്രാങ്കണം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കുവശമുള്ള ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമേതനായി ദര്‍ശനം നല്‍കി അഭിഷ്ടസിദ്ധിവരം കൊടുത്ത് അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി നാളിലാണ് അഷ്ടമി ദര്‍ശനം നടക്കുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാണ് ഭക്തര്‍ അഷ്ടമിദര്‍ശനം നടത്തിയത്.