Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളംബര ജാഥ നടത്തി.
01/12/2018
രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വിളംബരജാഥ കായലോര ബീച്ചില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ശനിയാഴ്ച വൈകിട്ട് സമ്മേളന സ്ഥലമായ എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറ്റോറിയത്തിലേക്ക് നഗരസഭാ കായലോര ബീച്ചില്‍ നിന്നുമാണ് വിളംബരജാഥ പുറപ്പെട്ടത്. നാടന്‍ കലാപ്രകടനങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ വിളംബര ജാഥയെ ആകര്‍ഷകമാക്കി. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 6 നഗരസഭകളിലുംപെട്ട 78 സി.ഡി.എസുകളുടെ നേതൃത്വത്തിലായിരുന്നു വിളംബരജാഥ. ജാഥയുടെ ഫഌഗ് ഓഫ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ വത്സല, വിജയമ്മ, സജിത രാജേന്ദ്രന്‍, നിമ്മി വിജിമോന്‍, ചന്ദ്രലേഖാ ശ്രീമോന്‍, ആര്‍.എസ് രതിമോള്‍, മിനി രതീഷ്, വത്സല സദാനന്ദന്‍, ബിനോയ് കെ ജോസഫ്, സാബു സി മാത്യൂ എന്നിവര്‍ നേതൃത്വം നല്‍കി.