Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്തു നടത്തി.
01/12/2018
രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

വൈക്കം: രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്തു നടത്തി. ഡിസംബര്‍ 1 മുതല്‍ ആണ് രണ്ടാംഘട്ട കൂടുംബശ്രീ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, പഞ്ചായത്തു പ്രസിഡന്റുമാരായ ലതാ അശോകന്‍, പി.വി ഹരിക്കുട്ടന്‍, പി.ശകുന്തള, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വല്‍സല, വിജയമ്മ, സജിത രാജേന്ദ്രന്‍, നിമ്മി വിജിമോന്‍, ചന്ദ്രലേഖ ശ്രീമോന്‍, ആര്‍.എസ് രതിമോള്‍, മിനി രതീഷ്, വല്‍സല സദാനന്ദന്‍, എം.ഡി.എം.സി കുടുംബശ്രീ പ്രതിനിധികളായ ബിനോയ് കെ ജോസഫ്, സാബു സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.