Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എബിലിറ്റി വീക്കിന്റെ അതിരൂപതാതല ഉദ്ഘാടനം നാളെ (2ന്)
01/12/2018

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വികലാംഗ ദിനത്തോടനുബന്ധിച്ച് മേഖലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന എബിലിറ്റി വീക്കിന്റെ അതിരൂപതാതല ഉദ്ഘാടനം ഇന്നു നടക്കും. ചേര്‍ത്തല നൈപുണ്യ കോളേജിന്റെ സഹകരണത്തോടെ രാവിലെ 10ന് നൈപുണ്യ ഓഡിറ്റോറിയത്തില്‍ വൈക്കം, ചേര്‍ത്തല മേഖലകളിലെ ഭിന്നശേഷിയുള്ളവരുടെ സംഗമത്തിന് തുടക്കം കുറിച്ചു കൊണ്ട് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ഭിന്നശേഷിയുള്ളവരുടെ ജീവിത വിജയം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും. 11ന് ചേര്‍ത്തല ഫൊറോനാ വികാരി ഫാ. പോള്‍ മാടന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫ.ാ സേവ്യര്‍ കുടിയാംശേരി വികലാംഗദിന സന്ദേശം നല്‍കും. ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസ സഹായ വിതരണം നൈപുണ്യ ഡയറക്ടര്‍ ഫാ. പോള്‍ കൈത്തോട്ടുങ്കലും, പച്ചക്കറി വിത്തുകളുടെ വിതരണം ചേര്‍ത്തല നഗരസഭാ ചെയമാന്‍ പി.ഉണ്ണി കൃഷ്ണനും നിര്‍വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ വി.ടി ജോസഫ്, സഹൃദയ ഫൊറോന ഡയറക്ടര്‍ ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, സഹൃദയ കോ-ഓര്‍ഡിനേറ്റര്‍മാരായ റാണി ചാക്കോ, സെലിന്‍ പോള്‍ എന്നിവര്‍ സംസാരിക്കും. ഉച്ച കഴിഞ്ഞ് ഭിന്ന ശേഷിയുള്ള കലാകാരന്‍മാരുടെ കൂട്ടായ്മയായ സഹൃദയ മെലഡീസ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും