Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ.
29/11/2018

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് സായൂജ്യം നേടുവാന്‍ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു കൊണ്ട് ആയിരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. പുലര്‍ച്ചെ 3.30ന് നടതുറന്നു ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദര്‍ശനം. നൂറ്റിയൊന്ന് നെയ്തിരി ദീപങ്ങള്‍ ഒന്നിച്ചൊന്നായി ഉയരുന്ന മുഹുര്‍ത്തത്തില്‍ ശ്രീ മഹാദേവന്‍ കൈലാസത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി തന്നെ ആശ്രയിക്കന്നവര്‍ക്ക് അഭയം നല്‍കി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഈ ധന്യനിമിഷത്തിലാണ് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആല്‍ത്തറയില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് മഹാദേവന്‍ പാര്‍വതീസമേതനായി പ്രത്യക്ഷപ്പെട്ടു ദുഃഖവിമോചനം അഭീഷ്ടസിദ്ധിവരം നല്‍കി അനുഗ്രഹിച്ചത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി നാളിലെ അന്ത്യയാമത്തില്‍ വ്യാഘ്രപാദമഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ മുഹൂര്‍ത്തം അഷ്ടമി ദര്‍ശനമായി കൊണ്ടാടുന്നു.