Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ദിനത്തില്‍ 151 പറ അരിയുടെ പ്രാതല്‍
29/11/2018

വൈക്കം: വൈക്കം: അഷ്ടമി ദിനത്തില്‍ 151 പറ അരിയുടെ പ്രാതലാണ് ദേവസ്വം ബോര്‍ഡ് തയാറാക്കുന്നത്. പ്രാതലിനുള്ള അരിയളക്കല്‍ ചടങ്ങ് ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ക്ഷേത്രകലവറയില്‍ നടക്കും. പ്രാതലിനുള്ള ചോറ്, പായസം, കാളന്‍ എന്നിവ വലിയ അടുക്കളയിലാണ് ഉണ്ടാക്കുന്നത്. മറ്റ് വിഭവങ്ങള്‍ ചെറുകറിപുരയിലും. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടാണ് പ്രാതല്‍. ഊട്ടുപുരയിലാണ് പ്രാതല്‍ നടക്കുന്നത്. പ്രാതല്‍ കഴിക്കുന്നത് ശ്രേയസ്‌കരമാണന്ന് വിശ്വാസം.