Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അത്തിമരം സാമൂഹ്യവിരുദ്ധര്‍ വെട്ടിമാറ്റി
29/11/2018
ചെമ്മനത്തുകര ഗുരുധര്‍മ പഠനകേന്ദ്രത്തിനു മുന്നിലെ അത്തിമരം സാമൂഹ്യവിരുദ്ധര്‍ വെട്ടിമാറ്റിയ നിലയില്‍.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ ഗുരുധര്‍മ പഠനകേന്ദ്രത്തിനു സമീപം നിന്നിരുന്ന അത്തിമരം നശിപ്പിച്ച സാമൂഹ്യവിരുദ്ധ നടപടിയില്‍ ശാഖായോഗം പ്രതിഷേധിച്ചു. രാത്രിയുടെ മറവില്‍ അത്തിമരം വെട്ടിമാറ്റിയ നടപടി പ്രകൃതിയോടും സമൂഹത്തോടുമുള്ള അനീതിയാണ്. ഇതുസംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ശാഖാ സെക്രട്ടറി കെ.എന്‍ മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, യൂണിയന്‍ കമ്മിറ്റി അംഗം വിജയന്‍ പടിഞ്ഞാറെച്ചിറ, വിഭാദ് നാവള്ളില്‍, വി.വേലായുധന്‍, കുഞ്ഞുമണി, കെ.ആര്‍ കാര്‍ത്തികേയന്‍, രഞ്ജിത്ത്, ഇ.ഡി രാജപ്പന്‍, മനോജ്, സുമേഷ്, വിജീഷ്, രമണന്‍ കടമ്പറമഠം, ബിജു, പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.