Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം ടൗണില്‍ ഇന്നു മുതല്‍ 30 വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
28/11/2018

വൈക്കം: അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം ടൗണില്‍ ഇന്നു മുതല്‍ 30 വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ചേര്‍ത്തല, വെച്ചൂര്‍, ഇടയാഴം വഴി വൈക്കം ഭാഗത്തേക്കുവരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ചേരുംചുവട്-കവരപ്പാടി-മുരിയന്‍കുളങ്ങര-പുളിംചുവട് വഴി വന്ന് തിരിഞ്ഞുപോകേണ്ടതാണ്. വെച്ചൂര്‍ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ തോട്ടുവക്കം നടുവിലെ പാലം വഴി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും സമീപത്തുള്ള പോലീസ് നിര്‍ദേശിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പാര്‍ക്കു ചെയ്യേണ്ടതാണ്. ടി.വി പുരം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ തോട്ടുവക്കത്തെത്തി യാത്രക്കാരെ ഇറക്കിയ ശേഷം അതേ റൂട്ടിലൂടെ തന്നെ മടങ്ങിപോകണം. എറണാകുളം ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ സ്റ്റാന്റില്‍ വന്നു യാത്രക്കാരെ ഇറക്കി തിരികെ പോകേണ്ടതും, അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ ബസുകള്‍ വലിയകവല വന്ന് യാത്രക്കാരെ ഇറക്കി തിരികെ പോകേണ്ടതുമാണ്. വെച്ചൂര്‍ ഭാഗത്തേക്കുള്ള മുഴുവന്‍ വാഹനങ്ങളും ചാലപ്പറമ്പ്, ആറാട്ടുകുളങ്ങര, അയ്യര്‍കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി യാത്ര തുടരണം. എറണാകുളം ഭാഗത്തുനിന്നും ക്ഷേത്രത്തിലേക്കു വരുന്ന വാഹനങ്ങള്‍ വലിയകവല വര്‍മാസ് സ്‌കൂള്‍ ഗ്രൗണ്ടിലും, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു സമീപമുള്ള വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പോലീസിന്റെ നിര്‍ദേശാനുസരണം പാര്‍ക്ക് ചെയ്യേണ്ടതാണ്. തലയോലപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ വലിയകവല വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്തേണ്ടതും, വെച്ചൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വലിയകവല വന്ന് ആളെ ഇറക്കി തിരികെ ചാലപ്പറമ്പ്, ആറാട്ടുകുളങ്ങര, അയ്യര്‍കുളങ്ങര, കവരപ്പാടി, ചേരുംചുവട് വഴി പോകേണ്ടതാണ്. മറ്റുള്ള വാഹനങ്ങളും ചാലപ്പറമ്പ് വഴി ഇടത്തോട്ടുതിരിഞ്ഞു പോകേണ്ടതാണ്. തലയോലപ്പറമ്പ് ഭാഗത്തുനിന്നും ക്ഷേത്രദര്‍ശനത്തിന് വരുന്നവരുടെ എല്ലാ വാഹനങ്ങളും ലിങ്ക് റോഡിന്റെ ഇരുവശങ്ങളിലും സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പോലീസിന്റെ നിര്‍ദേശാനുസരണം പാര്‍ക്ക് ചെയ്യേണ്ടതാണ്. അഷ്ടമിയോടനുബന്ധിച്ച് ടിപ്പര്‍ വാഹനങ്ങള്‍ അച്ചന്‍ റോഡ് വഴിയുള്ള റോഡ് മാര്‍ഗം ഉപയോഗപ്പെടുത്തണം. ആവശ്യസര്‍വീസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെക്കും. കാലാവസ്ഥ അനുസരിച്ച് വൈക്കം-തവണക്കടവ് ബോട്ട് സര്‍വീസില്‍ മാറ്റം വരുത്തുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ റോഡുമാര്‍ഗം തിരികെ പോകണം. പാര്‍ക്കിങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് പോലീസ് നീക്കം ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണെന്ന് വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.