Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ സംഭാരവിതരണം ആരംഭിച്ചു.
28/11/2018
വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് ക്ഷേത്രത്തില്‍ നടത്തുന്ന സംഭാരവിതരണം ഡി.വൈ.എസ്.പി കെ.സുബാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വ്യാപാരിവ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റും ജനമൈത്രി പോലീസും ചേര്‍ന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്കായി സൗജന്യ സംഭാരവിതരണം ആരംഭിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ഉത്സവദിനം വരെ മുഴുവന്‍ സമയങ്ങളിലും ക്ഷേത്രമതില്‍്ക്കകത്ത് തെക്കേഗോപുരത്തോട് ചേര്‍ന്ന് സംഭാരവിതരണം നടത്തും. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്‍ റെജി, ട്രഷറര്‍ പി.കെ ജോണ്‍, കെ.ശിവപ്രസാദ്, പിള്ളേച്ചന്‍സ്, ജയ്‌ജോണ്‍ പേരയില്‍, എം.ജി ബാലചന്ദ്രന്‍, സാജുദ്ദീന്‍, എസ്.എ തമ്പി, ഉപദേശകസമിതി പ്രസിഡന്റ് ഡി.സോമന്‍, സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.