Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസികളുടെ മനംനിറച്ചു ഗജപൂജ
28/11/2018
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിവസം നടന്ന ഗജപൂജ

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ആഘോഷത്തിന്റെ ഒന്‍പതാം ദിനത്തില്‍ രാവിലെ നടന്ന ഗജപൂജ വിശ്വാസികളുടെ മനംനിറച്ചു. ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഗജപൂജ കാണാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ഇത്തിത്താനം വിഷ്ണു നാരായണന്‍ എന്ന ഗജവീരനെയാണ് പ്രത്യക്ഷ ഗണപതിയായി സങ്കല്‍പ്പിച്ച് ഗജപൂജ നടത്തിയത്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരയണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ചെറിയ മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവന്‍ നമ്പൂതിരിയാണ് ഗജപൂജ നടത്തിയത്.